Today: 30 Jul 2025 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ആയുര്‍വേദത്തിന്റെ അംബാസിഡര്‍ ജോസഫ് കടുത്താനത്തിന്റെ സംസ്ക്കാരം ബുധനാഴ്ച
Photo #2 - Germany - Otta Nottathil - Joseph_Kaduthanam_funeral_July_9_2025_Leichlingen
ബര്‍ലിന്‍: കഴിഞ്ഞ ദിവസം കൊളോണ്‍, ലെവര്‍കുസെന്‍ ലൈഷ്ലിംഗനില്‍ അന്തരിച്ച തൃക്കൊടിത്താനം വെട്ടികാട് കടുത്താനം ജോസഫ് (അപ്പച്ചന്‍ 78) ന്റെ അന്ത്യശുശ്രൂഷകള്‍ ജൂലൈ 9 ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ലൈഷ്ലിംഗനിലെ ജോഹാനിസ്ബെര്‍ഗ് സിമിത്തേരിയിലെ കപ്പേളയില്‍ (LandratTrimborn Strasse 7981, 42799 Leichlingen) വി.കുര്‍ബാനയോടുകൂടി ആരംഭിച്ച് സംസ്ക്കരിക്കും.

ഭാര്യ മേരി തലശേരി തുറക്കല്‍ കുടുംബാംഗം. മക്കള്‍: ടിജോ, സാജോ, ലിജോ, അനുമോള്‍. മരുമക്കള്‍: സിനി, ജായല്‍.

1975 ല്‍ എത്തിയ ജര്‍മനിയിലെ ആദ്യകാല മലയാളി എന്ന നിലയില്‍ സംരംഭകനായി, കേരള ട്രാവല്‍സ് ഉടമയുമായിരുന്നു അപ്പച്ചന്‍.അന്നത്തെ കാലത്ത് ആദ്യമായി ഒരു മലയാളിയ്ക്ക് ശ്രീലങ്കന്‍ എയര്‍വേസിന്റെ അംഗീകൃത ട്രാവല്‍ ഏജന്‍സി ലഭിച്ചതും കേരള ട്രാവല്‍സിനായിരുന്നു. ജര്‍മ്മനിയിലെ ആയുര്‍വേദത്തിന്റെ പയനിയറായി, കേരളത്തിന്റെ സാംസ്കാരിക അംബാസഡറായും, സാമൂഹിക പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. ജര്‍മനിയിലെ ചങ്ങനാശേരിക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ (എഫ്ഒസി)ആദ്യകാല പ്രസിഡന്‍റ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നല്ലൊരു സംഘാടകനായി വലിയൊരു സുഹൃത്ബന്ധവും സ്ഥാപിച്ചു.

എഫ്ഒസിയുടെ ലേബലില്‍ ചങ്ങനാശേരിയുടെ ഉന്നമനത്തിനും തദ്ദേശത്തുള്ള സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസാമഗ്രികള്‍, സംഭാവന നല്‍കി സഹായിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടില്‍ സണ്ടേസ്കൂള്‍ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജര്‍മനിയില്‍ ജീവിക്കുമ്പോഴും നാടിന്റെ കൈത്താങ്ങായി നിന്ന് കേരളത്തിലെ ഭവനരഹിതരെ പിന്തുണയ്ക്കുന്നതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലെ രണ്ട് ഏക്കര്‍ കുടുംബ ഭൂമി സംഭാവന ചെയ്ത് കാരുണ്യത്തിന്റെ ഏറ്റവും നിസ്വാര്‍ത്ഥ സംഭാവനകളില്‍ ഒന്നാക്കി മാറ്റി അപ്പച്ചന്‍ ജര്‍മന്‍ മലയാളികള്‍ക്ക് മാതൃകയായി.
- dated 08 Jul 2025


Comments:
Keywords: Germany - Otta Nottathil - Joseph_Kaduthanam_funeral_July_9_2025_Leichlingen Germany - Otta Nottathil - Joseph_Kaduthanam_funeral_July_9_2025_Leichlingen,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Syro_malankara_bonn_parish_day_organisations_anniversery_july_2025
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകളുടെ വാര്‍ഷികവും വര്‍ണ്ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
Helicopter_crashes_in_Saxony_Pilot_missing_july_29_2025
ജര്‍മനിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു ; പൈലറ്റിനെ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
ബാക്ടീരിയ ജര്‍മ്മനിയില്‍ മിനറല്‍ വാട്ടര്‍ തിരിച്ചുവിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
Train_accident_baden_wurttemberg_3_died_july_28_2025
ജര്‍മനിയില്‍ ട്രെയിനപകടം മൂന്ന് പേര്‍ മരിച്ചു ; 50 പേര്‍ക്ക് പരിക്കേറ്റു; 25 പേര്‍ ഗുരുതരാവസ്ഥയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ സമാന്തര സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ECB_holds_interest_rate_July_2025
ഇസിബി പലിശനിരക്ക് സ്ഥിരപ്പെടുത്തി
തുടര്‍ന്നു വായിക്കുക
ജര്‍മന്‍കാരുടെ ലേറ്റസ്ററ് ജീവിത പാരാമീറ്ററുകള്‍ പുറത്തുവിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us